ശ്രീദേവിയുടെ വിയോഗത്തില്‍ പിണക്കം മറന്ന് അര്‍ജുന്‍ കപൂര്‍

നടി ശ്രീദേവിയുടെ വിയോഗത്തില്‍ പിണക്കം മറന്ന് അര്‍ജുന്‍ കപൂറും . ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അര്‍ജുന്‍ കപൂര്‍. ബോണി കപൂറിന്റെ ആദ്യ ഭാര്യയും തന്റെ അമ്മയുമായ മോനയുടെ വിവാഹ ജീവതം തകരാന്‍ കാരണം ശ്രീദേവിയാണെന്ന് ബോളിവുഡ് താരമായ അര്‍ജുന്‍ കപൂര്‍ വിശ്വസിച്ചിരുന്നു.

പക്ഷേ ശ്രീദേവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് പിണക്കം മറന്ന് അര്‍ജുന്‍ കപൂര്‍ ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു. അര്‍ധസഹോദരിയായ ജാന്‍വിയെ നേരില്‍ കണ്ട് അര്‍ജുന്‍ ആശ്വസിപ്പിച്ചു

അമൃത്സറില്‍ ‘നമസ്‌തേ ഇംഗ്ലണ്ട്’ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്ന അര്‍ജുന്‍ ശ്രീദേവിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ മുംബൈയിലെത്തുകയായിരുന്നു.

error: Content is protected !!