ശ്രീജിത്തിന്‍റെ സമരം തീരുന്നില്ല; ഇന്ന് മുതല്‍ അനിശ്ചിത കാല സമരം

ശ്രീജിത്തിന്‍റെ സമരം തീരുന്നില്ല. സഹോദരന്റ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ ശ്രീജിത്ത് വീണ്ടും സമരത്തിനൊരുങ്ങുന്നു. ശ്രീജീവിന്റെ മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഇന്ന് സമരമാരംഭിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ പത്തുമുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുക.

കുറ്റാരോപിതരായ ഉദ്യോഗസ്ഥർ സ്വന്തം നാട്ടുകാരായതിനാൽ നാട്ടിൽ ജീവിക്കാൻ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. രാവിലെ പത്തുമുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുക. സിബിഐ അന്വേഷണം തുടങ്ങിയതോടെ ബുധനാഴ്ച സമരം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ശ്രീജിത്ത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങിയിരുന്നു. സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവു നടത്തിയെന്ന ആരോപണവും ശ്രീജിത്ത് ഉന്നയിച്ചിരുന്നു. കൂട്ടായ്മയിലെ ഒരു വിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചെന്നും ഒപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞുവെന്നും ശ്രീജിത്ത് പറഞ്ഞു.

error: Content is protected !!