മലയാളത്തില്‍ പ്രതിഷേധിച്ച് സോണിയാഗാന്ധിയും രഹുല്‍ഗാന്ധിയും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും മലയാളത്തിലും ബംഗാളിയിലും മുദ്രവാക്യം വിളിച്ച് ലോക്‌സഭയില്‍ പ്രതിഷേധിച്ചു. സിപിഐഎം എംപി എം സമ്പത്ത് വിളിച്ച് മുദ്രവാക്യമാണ് ഇരുവരും മലയാളത്തില്‍ ഏറ്റുവിളിച്ചത്. ‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനം എവിടെപ്പോയി’ എന്ന മുദ്രവാക്യമാണ് ലോക്‌സഭയില്‍ സമ്പത്ത് മുഴുക്കിയത്. ഇത് ഏറ്റുവിളിച്ചായിരുന്നു ഇരുവരുടെയും മലയാളത്തിലെ പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന വേളയിലായിരുന്നു പ്രതിഷേധം. മലയാളത്തിലെ പ്രതിഷേധത്തിനു പിന്നാലെ രാഹുലും സോണിയും ഏറ്റുവിളിച്ചത് കോണ്‍ഗ്രസ് അംഗം ആദിര്‍ രഞ്ജന്‍ ചൗധരിയുടെ മുദ്രവാക്യമായിരുന്നു. ബംഗാളിയില്‍ പൊള്ളവാരം കോതൈ ജെലോ (പൊള്ളവാരത്തിന് എന്ത് പറ്റി) എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രവാക്യം. ആന്ധ്രപ്രദേശിലെ പൊള്ളവാരം ജലസേചന പദ്ധതിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെ വിമര്‍ശിച്ച് ആദ്യം പ്രതിപക്ഷ കക്ഷികള്‍ മുദ്രവാക്യം വിളിച്ചത് ഹിന്ദിയിലായിരുന്നു. പക്ഷേ പ്രസംഗം ഒരു മണിക്കൂറിലധികം നീണ്ടപ്പോളാണ് പ്രതിപക്ഷം വിവിധ ഭാഷകളിലെ മുദ്രവാക്യങ്ങളുമായി പ്രതിഷേധം അറിയിച്ചത്.

error: Content is protected !!