പരീക്ഷ പേടി; മോദിക്കുമുണ്ട് പേടി

പരീക്ഷാക്കലമെത്തി ഇനി അതിന്റെ പേടിയിലയിരിക്കും കുട്ടികളും മാതാപിതാക്കളും. കുറേ കാലമായി നമ്മുടെ സമൂഹത്തിന്റെ തീരാ തലവേദനായാണ്‌ ഈ പരീക്ഷാപ്പേടി.കുട്ടികളുടെ ഈ പ്രശ്‌നങ്ങളില്‍ മാതാപിതാക്കള്‍ക്കെന്നപോലെ നമ്മുടെ പ്രധാനമന്ത്രിക്കും ശ്രദ്ധയുണ്ട്. കുട്ടികള്‍ പരീക്ഷകാലങ്ങളെ എങ്ങനെ സമീപിക്കണമെന്നും മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തി ഒരു പുസ്തകം തന്നെ തയ്യാറാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘എക്‌സാം വാരിയേര്‍സ്’ എന്നാണ് മോദിയുടെ പുസ്തകത്തിന്റെ പേര്. ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്ന പുസ്തകം മറ്റ് ഭാഷകളിലും അധികം വൈകാതെ ലഭ്യമായിത്തുടങ്ങും. മോദിക്ക് തോന്നിയ ആശയത്തിന് മന്‍ കി ബാത്തിലും മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് പുസ്തകം എഴുതാന്‍ അദ്ദേഹം തീരുമാനിക്കുന്നത്.

ഈ പുസ്തകം ഇന്ത്യയിലും ലോകത്താകമാനമുള്ള കുട്ടികള്‍ക്കും പ്രയോജനപ്രദമാകുമെന്നാണ്‌ പുസ്തകത്തിന്റെ പ്രസാധകര്‍ പറയുന്നത്. യോഗയും വ്യായാമവുമൊക്കെയാണ് ഈ പുസ്തകം സംവേദനം ചെയ്യുന്നത്. പരീക്ഷകളില്‍
മാത്രമല്ല ജീവിതത്തില്‍ വിജയിക്കുന്നതിനും പുസ്തകം സഹായകരമാകുമെന്നാണ് വാദം. പുസ്തകം ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും.

error: Content is protected !!