ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തിരുവനന്തപുരത്തെ ഓഫിസുകളിൽ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി

ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തിരുവനന്തപുരത്തെ ഓഫിസുകളിൽ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കർശന നിർദേശം നൽകിയത്. നേരത്തെ നാല് ദിവസം എങ്കിലും ഉണ്ടാകണം എന്നായിരുന്നു നിർദേശം.

തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവർ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കോറം തികയാതെ മന്ത്രിസഭ യോഗം ചേരാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ആണ് മുഖ്യമന്ത്രിയുടെ പുതി നിർദേശം. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിൽ 10 ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർക്കു ശുപാർശ നൽകാനും തീരുമാനമായി.

You may have missed

error: Content is protected !!