പാലക്കാട് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു

പാ​ല​ക്കാ​ട്ട് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു. കു​ന്തി​പ്പു​ഴ സ്വ​ദേ​ശി സ​ഫീ​ർ(22) ആ​ണു മ​രി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട്ടെ സ​ഫീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ൽ ക​യ​റി വൈ​കി​ട്ട് ഒ​ന്പ​തോ​ടെ ഒ​രു സം​ഘ​മാ​ളു​ക​ൾ ഇ​യാ​ളെ കു​ത്തു​ക​യാ​യി​രു​ന്നു.

മു​സ്ലിം ലീ​ഗ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സി​റാ​ജി​ന്‍റെ മ​ക​നാ​ണ് സ​ഫീ​ർ. കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ബ​ന്ധ​മു​ണ്ടെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​മ​ണ്ഡ​ല​ത്തി​ൽ ഇന്ന് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​ൻ മു​സ്ലിം ലീ​ഗ് ആ​ഹ്വാ​നം ചെ​യ്തു

error: Content is protected !!