സഫീറിന്‍റെ കൊലപാതകം; രാഷ്ട്രീയ പ്രേരിതമല്ലെന്ന് പിതാവ്

മണ്ണാര്‍ക്കാട്ടെ സഫീറിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍. ഈ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി പരിഗണിക്കരുത്. സഫീറിനെ കൊലപ്പെടുത്തിയവര്‍ മുമ്പ് മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇവര്‍ പിന്നീട് സിപിഐ ,സിപിഐഎം പാര്‍ട്ടികളില്‍ ചേര്‍ന്നു. ഇവരുമായി നേരെത്ത സഫീറിനു ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നം പള്ളി കമ്മിറ്റി ഇടപെട്ട് പരിഹരിക്കുകയായിരുന്നുവെന്നും സിറാജുദ്ദീന്‍ പറഞ്ഞു.

സഫീറിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഐയാണെന്ന ലീഗ് നിലപാടിനെ തള്ളി പിതാവ് തന്നെ രംഗത്ത് വന്നത് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയായി. ഈ വിഷയം പ്രതിപക്ഷം നിയമസഭയിലും രാഷ്ട്രീയ കൊലപാതകമായി ഉയര്‍ത്തികാട്ടിയിരുന്നു.

error: Content is protected !!