ഇടത് പ്രവേശനത്തില്‍ അതൃപ്തിയുമായി ബാലകൃഷ്ണപ്പിള്ള

മുന്നണി പ്രവേശനം വൈകുന്നതിന്റെ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ് (ബി) അധ്യക്ഷന്‍ ആര്‍.ബാലകൃഷ്ണപിള്ള. പിന്‍താങ്ങി മാത്രം ഒരു മുന്നണിയില്‍ നില്‍ക്കുക എന്നത് കേരള കോണ്‍ഗ്രസ് (ബി)ക്ക് പതിവുള്ള ശീലമല്ല. എല്‍ഡിഎഫ് ഈ പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ പ്രവര്‍ത്തകരെ സജീവമായി രംഗത്തിറക്കാന്‍ സാധിക്കുകയുള്ളു എന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

സിപിഐ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബിയാണ്. എല്‍ഡിഎഫില്‍ എടുക്കാമെന്ന ധാരണയിലാണ് പാര്‍ട്ടി, യുഡിഎഫ് വിട്ടത്. രണ്ടു മൂന്ന് ലോക്‌സഭ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ ജയം ഉറപ്പാക്കാന്‍ തങ്ങള്‍ക്കാകുമെന്നും പിള്ള അവകാശപ്പെട്ടു.

സിപിഐ കഴിഞ്ഞാല്‍ ഇടതുപക്ഷത്തു ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബിയാണെന്നു ബാലകൃഷ്ണപിള്ള പറഞ്ഞു. എന്തു ധാരണയിലാണു യുഡിഎഫ് വിട്ടതെന്നും പിള്ള തുറന്നു പറഞ്ഞു. മുന്നണിയില്‍ എടുക്കാമെന്ന ധാരണയിലാണു യുഡിഎഫ് വിട്ടത്. രണ്ടു മൂന്ന് സീറ്റുകളില്‍ എല്‍ഡിഎഫിന്‍റെ ജയം ഉറപ്പാക്കാന്‍ തങ്ങള്‍ക്കാകുമെന്നും പിള്ള അവകാശപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പു ആസന്നമായിരിക്കെ മുന്നണി പ്രവേശനത്തെപ്പറ്റി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകാത്ത സാഹചര്യത്തിലാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. ‘പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാനസിക പ്രയാസമുണ്ട്. ഇത് എത്രയും വേഗം മുന്നണി പരിഹരിക്കുമെന്നാണു വിശ്വാസം.’ പിള്ള വ്യക്തമാക്കി.

error: Content is protected !!