ഗൗരി നേഘയുടെ മരണം; പ്രിൻസിപ്പലിനെ പുറത്താക്കി

കേരളത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഗൗരി നേഘയുടെ മരണത്തിൽ സ്കൂളിനെതിരെ നടപടി. ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഷെവലിയാര്‍ ജോണിന് പകരം ഫാ.സില്‍വി ആന്റണിയെ പ്രിന്‍സിപ്പലായി നിയമിച്ചു. ഗൗരി നേഘയുടെ ആത്മഹത്യയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ രണ്ടു അധ്യാപികമാരെ സ്‌കൂള്‍ മാനേജ്‌മെന്റ് ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തിനുശേഷം പിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യവും ശക്തമായിരുന്നു.ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മാനേജ്‌മെന്റിന്റെ നടപടി.

അതേസമയം, സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറ്കടര്‍ കെ.എസ് ശ്രീകല ശുപാര്‍ശ ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറ്ടകര്‍ക്കും, ബാലാവകാശ കമ്മീഷനുമാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

സസ്‌പെന്‍ഷനിലായ അധ്യാപികമാരെ കേക്ക് മുറിച്ച് ആഘോഷപൂര്‍വ്വം സ്വീകരിച്ചതിന്റെ പ്രതിഫലനമൊന്നോണമാണ് ഇപ്പോള്‍ എന്‍ഒസി പിന്‍വലിക്കല്‍ വരെ എത്തിനില്‍ക്കുന്നത്. അടുത്ത അധ്യയനവര്‍ഷം ആദ്യം എന്‍ഒസി റദ്ദ് ചെയ്യണമെന്നാണ് ശുപാര്‍ശയിലുള്ളത്.

എന്നാല്‍ പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തണമെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദ്ദേശം ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഡിഡിഇ നല്‍കിയ നോട്ടീസ് വര്‍ഗ്ഗീയവാദികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് മാനേജ്‌മെന്റ് മറുപടി നല്‍കിയിരിക്കുന്നത്. ഡിഡിഇയുടെ മാനസികപീഡനം പ്രിന്‍സിപ്പാളിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയെന്നും മാനേജ്‌മെന്റ് നല്‍കിയ മറുപടിയില്‍ പറയുന്നു.

error: Content is protected !!