മത്സ്യബന്ധന ബോട്ടുകൾ വ്യാഴാഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കിൽ

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള ഫി​ഷിം​ഗ് ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാഴാഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തും. സം​സ്ഥാ​ന​ത്തെ 3800 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ അറിയിച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നോ​ട്ട് നി​രോ​ധ​ന​വും മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ജി​എ​സ്ടി​യും മൂ​ലം ഈ ​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​തി​രൂ​ക്ഷ​മാ​യ ഇ​ന്ധ​ന വി​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

error: Content is protected !!