മല്‍സ്യതൊഴിലാളി സമരം; തീരം പട്ടിണിയിലേക്ക്

സംസ്ഥാനത്ത് അഞ്ച് ദിവസമായി പണിമുടക്കി സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികള്‍ തുറമുഖങ്ങളില്‍ നിരാഹാര സമരത്തിലേക്ക് കടന്നു. സമരം തുടങ്ങിയതോടെ തീരദേശ മേഖലയൊന്നാകെ പട്ടിണിയിലായി. ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തില്‍ നിന്നും കരകയറുന്നതിനിടെ സമരം കൂടി വന്നതിനാല്‍ തീരദേശം വറുതിയിലാണ്.

ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ ഫിഷറീസ് വകുപ്പും ഇവരെ കൈയൊഴിഞ്ഞ മട്ടാണ്. ചെറു മീനുകള്‍ പിടിക്കുന്നുവെന്നാരോപിച്ച് തീരദേശ പൊലീസ് റെയ്ഡ് ശക്തമാക്കിയതോടെയാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. മത്സൃ ബന്ധനത്തിനിടെ ചെറുമീനുകള്‍ വലയില്‍ കുടുങ്ങുന്നത് സ്വഭാവികമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിന്റെ പേരില്‍ ലക്ഷങ്ങളാണ് പിഴയിടുന്നത്. ഡീസലിന് ഏര്‍പ്പെടുത്തിയ റോഡ് നികുതി ബോട്ടുകള്‍ക്ക് ഒഴിവാക്കി കൊടുക്കണമെന്ന ആവശ്യവുമുണ്ട്.

error: Content is protected !!