ദുബായ് മനുഷ്യക്കടത്ത് കേസ്; പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

എറണാകുളം: ദുബായ് മനുഷ്യക്കടത്തുകേസിലെ ആദ്യ മൂന്നു പ്രതികൾക്കു പത്തു വർഷം തടവും പിഴയും വിധിച്ച് സിബിഐ കോടതി. കെ.വി.സുരേഷ്, ലിസി സോജൻ, സേതു ലാൽ, എന്നിവർക്കാണു പത്തുവർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. നാലുമുതൽ ആറുവരെയുള്ള പ്രതികൾക്ക് ഏഴുവർഷം തടവും 52,000 രൂപ പിഴയുമാണു വിധിച്ചത്. മറ്റ് ആറു പ്രതികളെ കോടതി വെറുതെ വിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് 16 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ 13ഉം 14ഉം പ്രതികളെ മാപ്പു സാക്ഷികളാക്കി. അതേസമയം 16ാം പ്രതി താസിറയെ ഇതുവരെ സി ബി െഎക്ക് പിടികൂടാന്‍ സാധിച്ചിട്ടില്ല.

ഒന്നാം പ്രതി സുരേഷിന്‍റെ നേതൃത്വത്തില്‍ എട്ട് യുവതികളെ ദുബായിലെ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ച് വാണിഭം നടത്തിയെന്നാണ് സിബി െഎ കണ്ടെത്തിയിരിക്കുന്ന കേസ്. തിരുവനന്തരപുരം സ്വദേശിനിയെ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 2013 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബി െഎ ഏറ്റെടുക്കുകയായിരുന്നു

error: Content is protected !!