റെയിൽവേയ്ക്കും വാരിക്കോരി നൽകി ബജറ്റ്

ബജറ്റിൽ റെയിൽവേ മേഖലയ്ക്കും വാരിക്കോരി നൽകി ധനമന്ത്രി അരുൺ ജയ്റ്റ്ലി. 1,48,500 കോടി രൂപയാണ് റെയിൽവേയ്ക്കായി ഇത്തവണ നീക്കിവച്ചിരിക്കുന്ന ബജറ്റ് വിഹിതം. റെയില്‍വെയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി.

റെയില്‍വെ ബജറ്റ് കേന്ദ്ര ബജറ്റിനോട് ലയിപ്പിച്ചതിനുശേഷമുള്ള രണ്ടാമത്തെ ബജറ്റാണ് ഇത്. ഇപ്പോള്‍ വിമാന സര്‍വ്വീസുകള്‍ രാജ്യത്ത് കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നുണ്ട്.ആ സാഹചര്യത്തില്‍ ബുള്ളറ്റ് ട്രെയിനുകളുടെ ആവശ്യകത ഇനിയുണ്ടോ എന്ന് പരിശോധിക്കണമെന്നും ധനമന്ത്രി ചോദിച്ചു.

മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 2022 ലെ പ്രാവര്‍ത്തികമാവുകയുള്ളുവെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

4000 കിലോമീറ്റർ റയിൽവേ ലൈൻ പുതുതായി വൈദ്യുതീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 18,000 കിലോമീറ്റർ റയിൽപാത ഇരട്ടിപ്പിക്കും. വൈദ്യുതീകരണത്തിനു കൂടുതൽ പ്രാധാന്യം നൽകാനും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു കൂടുതൽ തുക വകയിരുത്താനുമുള്ള തീരുമാനം റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേഗം കൂട്ടും. കേരളത്തിൽ കോട്ടയം, ആലപ്പുഴ റൂട്ടുകളിലുള്ള പാത ഇരട്ടിപ്പിക്കലിനു കാര്യമായ വിഹിതം ലഭിക്കും. മുൻ വർഷങ്ങളിൽ അടിസ്ഥാന സൗകര്യ വികസന രംഗത്തു മുതൽമുടക്കാത്തതാണു തുടർച്ചയായ റെയിൽവേ അപകടങ്ങൾക്കു കാരണമെന്നാണ് വിലയിരുത്തൽ.

error: Content is protected !!