എ.കെ.ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും എലത്തൂർ എംഎൽഎയുമായ എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. രാജ്ഭവനിൽ വൈകിട്ട് അഞ്ചിനു ഗവർണർ പി.സദാശിവം മുൻപാകെയാണു ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തത്. 10 മാസത്തെ ഇടവേളയ്ക്കു ശേഷമാണു ശശീന്ദ്രൻ വീണ്ടും മന്ത്രിപദവിയിലേക്കു തിരിച്ചെത്തിയത്. ഒരേ മന്ത്രിസഭയിൽ രണ്ടാമതും മന്ത്രിയാകുകയെന്ന അപൂർവതയാണു ശശീന്ദ്രൻ സ്വന്തമാക്കിയത്.

പിണറായി വിജയൻ സർക്കാർ രൂപീകരണ വേളയിൽ മന്ത്രിയായിരുന്ന ശശീന്ദ്രൻ അശ്ലീല സംഭാഷണത്തിലേർപ്പെട്ടുവെന്ന ആക്ഷേപത്തെ തുടർന്നാണു 2017 മാർച്ച് 26ന് രാജിവച്ചത്. ജുഡീഷ്യൽ കമ്മിഷനും കോടതിയും കുറ്റവിമുക്തനാക്കിയതിനെ തുടർന്നാണു പുനഃപ്രവേശം. കേസ് സിജെഎം കോടതി തീർപ്പാക്കിയതിനെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ഹർജി ബുധനാഴ്ച സമർപ്പിച്ചതു രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉദ്വേഗത്തിനു വഴിവച്ചിരുന്നു.

error: Content is protected !!