ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

അന്തരിച്ച നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. മുറിവ് കുളിമുറിയിലെ വീഴ്ചയില്‍ ഉണ്ടായതാണോ എന്ന് പരിശോധിക്കും. ഇതില്‍ വ്യക്തതയ്ക്കായി മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്തേക്കും. ഇതോടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നത് നീളുമെന്ന് ഉറപ്പായി. മരിച്ചയാളുടെ പ്രശസ്തിയും സ്വാധീനവും പരിഗണിച്ച് മരണത്തിലുള്ള അവ്യക്ത പൂര്‍ണമായും നീക്കിയ ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നാണ് മെഡിക്കല്‍- പൊലീസ് സംവിധാനങ്ങള്‍ നല്‍കുന്ന വിവരം.

അതിനിടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു. കേസന്വേഷിക്കുന്ന ബര്‍ദുബായി പോലീസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം. മരണസമയത്ത് ബോണി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ദുബായില്‍ വന്നതുമുതല്‍ ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് ചേദിച്ചറിഞ്ഞിട്ടുണ്ട്. അപകടമരണം സംഭവിച്ചാല്‍ കൂടെയുണ്ടായിരുന്നയാളെ ചോദ്യംചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ്.

ഹൃദയാഘാതം മൂലമാണ് മരണമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം. രാസപരിശോധനയില്‍ ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

error: Content is protected !!