തൃത്താലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ

വിടി ബൽറാം എംഎൽഎയെ സിപിഐഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് തൃത്താലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ ആചരിക്കുക.

ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ വെച്ച് സിപിഐഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. എംഎല്‍എയുടെ വാഹനത്തിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലേറും ചീമുട്ടയേറും നടത്തിയിരുന്നു.

കൂറ്റനാട് പൊതുപരിപാടി നടക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സിപിഐഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. എകെജിക്കെതിരായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് ബല്‍റാമിനെതിരേ പ്രതിഷേധം ശക്തമായത്.

error: Content is protected !!