സുപ്രീം കോടതിയിലെ വാര്‍ത്തകള്‍ ചോരുന്നു; അതൃപ്തി അറിയിച്ച് ജഡ്ജിമാര്‍

സുപ്രീം കോടതിയിലെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം പുതിയ ആരോപണവുമായി ഒരു വിഭാഗം ജഡ്ജിമാര്‍. നിരന്തരമായി സുപ്രീം കോടതിയിലെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്ന് എന്നാണ് പരാതി. ഇതില്‍ ജഡ്ജിമാര്‍ക്ക് കടുത്ത അതൃപ്തിയുള്ളതയും വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി നിരവധി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് പരാതി ഉന്നയിച്ചു.

ജഡ്ജിമാരുടെ യോഗങ്ങളിലെ വിവരങ്ങള്‍ പോലും ചോരുന്നു എന്നാണ് പരാതി. എതിര്‍പ്പുന്നയിച്ച ജഡ്ജിമാരുടെ ആവശ്യങ്ങളില്‍ ചീഫ് ജസ്റ്റിസിന്റെ തീരുമാനം അടുത്തയാഴ്ച. ചീഫ് ജസ്റ്റിസ് വാര്‍ത്താസമ്മേളനം വിളിച്ച് ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കണമെന്നും നാല് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഈയാവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

error: Content is protected !!