വാട്‌സാപ്പ് കോളില്‍ കാമുകി നോക്കിനില്‍ക്കെ യുവാവ് സ്വയം നിറയൊഴിച്ചു

പാട്‌നയില്‍ വാട്‌സാപ്പ് വീഡിയോ കോളില്‍ കാമുകി നോക്കിനില്‍ക്കെ യുവാവ് സ്വയം നിറയൊഴിച്ചു. തിങ്കളാഴ്ചയാണ് സംഭവം.ആകാശ് കുമാര്‍ എന്ന 19 കാരനാണ് കാമുകിയോട് സംസാരിച്ചുകൊണ്ടിരിക്കെ വെടിവെച്ചു മരിച്ചത്.

സയ്ചക് സ്വദേശിയായ ആകാശ് കുമാര്‍ വീട്ടിലിരുന്ന് കാമുകിയോട് വാട്‌സാപ്പ് വഴി സംസാരിക്കുകയായിരുന്നു. സംസാരത്തിനിടെ കയ്യില്‍ തോക്കുണ്ടെന്നും ,ഇതുപയോഗിച്ച് ഇ്‌പ്പോള്‍ മരിക്കുമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടി വിലക്കിയതിനാല്‍ ആദ്യം യുവാവ് തോക്കില്‍ നിന്നും ബുള്ളറ്റുകള്‍ മാറ്റിയിരുന്നു. പക്ഷെ തോക്കില്‍ ഒരു ബുള്ളറ്റ് ഉണ്ടായിരുന്നത് യുവാവ് ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് അബദ്ധവശാല്‍ വെടിവെച്ചതാകാമെന്നാണ് നിഗമനം.
അതേസമയം, പരീക്ഷയില്‍ തോറ്റതിനാല്‍ മാതാപിതാക്കള്‍ ആകാശിനെ വഴക്കുപറഞ്ഞതായും ഇതിന്റെ മനോവിഷമത്തില്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്.
ആകാശിന്റെ മരണത്തില്‍ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

error: Content is protected !!