ശ്രീകണ്ഠാപുരത്ത് റോഡ് റോളർ കുളത്തിലേക്ക് മറിഞ്ഞ്, ഡ്രൈവർ മരിച്ചു

ശ്രീകണ്ഠപുരം ചുണ്ടപ്പറമ്പ്-പൂപ്പറമ്പിൽ ഉച്ചയോടെയാണ് അപകടം നടന്നത്. മെക്കാഡം ടാറിങ്ങ് പ്രവൃത്തിക്കിടയിൽ റോഡ് റോളർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഏരുവേശി കുണ്ടിനു സമീപത്തെ കുളത്തിലേക്കാണ് റോഡ് റോളർ മറിഞ്ഞത്.

ഡ്രൈവർ വെട്ടിക്കൽ വർഗ്ഗീസ് എന്ന ഷാജിയാണ് മരിച്ചത്.ചെളികുളത്തിലേക്ക് മറിഞ്ഞ റോഡ് റോളർ പൂർണ്ണമായും ചെളിയിൽ താഴ്ന്നു പോയതാണ് ഡ്രൈവറുടെ മരണത്തിന് കാരണമായത്.

error: Content is protected !!