പോലീസിന് വധഭീഷണി; കരുതിയിരിക്കാന്‍ ഡി ജി പിയുടെ സര്‍കുലര്‍

ബ്ലേഡ് മാഫിയയ്ക്കും ഗുണ്ടാസംഘങ്ങള്‍ക്കുമെതിരെ നടപടിയെടുത്ത പൊലീസിനിപ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വഴിയന്വേഷിക്കേണ്ട അവസ്ഥയാണ്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓപ്പേറഷന്‍ കുബേരയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പൊലീസ് സംഘത്തിലെ മൂന്നു പേരെ വധിക്കുമെന്നാണ് ഭീഷണി. ഇവരെ വാഹനപകടത്തില്‍ കൊല്ലാന്‍ നീക്കമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. എസ് ഐ ഉള്‍പ്പെട മൂന്നു പൊലീസുകാരെ വധിക്കുമെന്നാണ് ഭീഷണി. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റ സര്‍ക്കുലര്‍ പുറത്തിറക്കി

എസ് ഐ ഉള്‍പ്പെട മൂന്നു പൊലീസുകാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ ജാഗ്രത നിര്‍ദേശം നല്‍കി. ഓപ്പേറഷന്‍ കുബേരയുടെ ഭാഗമായി ഇവര്‍ ബ്ലേഡ് ഇടപടുകാരനായ കോണ്‍ഗ്രസ് നേതാവ് ശശീന്ദ്രബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഈ സംഘമാണ് ജനകല്യാണ്‍,സത്യന്‍സ് ബാങ്കേഴ്‌സ് എന്നിവടങ്ങളിലും റെയ്ഡ് നടത്തിയത്‌.

ഇവരെ കൊലപ്പെടുത്താന്‍ സാധ്യതയുള്ള ഗുണ്ടാ സംഘങ്ങളുടെ പേര സഹിതമാണ് ഐ ബി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഡിജിപി നടപടിയെടുക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജിക്ക് കത്തയച്ചു. ഇത്തരം വിഷയത്തില്‍ ഡിജിപി സര്‍ക്കുലര്‍ പുറത്തറക്കുന്നത് അപൂര്‍വ നടപടിയാണ്.

error: Content is protected !!