ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല​ യാത്ര പോലീസ് തടഞ്ഞു : സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷം

ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല​യി​ലേ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വി​ശ്വാ​സി​ക​ൾ ന​ട​ത്തി​യ യാ​ത്ര പോ​ലീ​സ് ത​ട​ഞ്ഞു. വി​ശ്വാ​സി​ക​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് പോ​കാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. തു​ട​ർ​ന്ന് പോ​ലീ​സ് വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ ലാ​ത്തിച്ചാ​ർ​ജ് ന​ട​ത്തി. ഇ​തി​നി​ട​യി​ൽ ക​ല്ലേ​റു​മു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കു​രി​ശു​മ​ല​യി​ൽ അ​റു​പ​തു വ​ർ​ഷം മു​ന്പ് സ്ഥാ​പി​ച്ചി​രു​ന്ന മ​ര​ക്കു​രി​ശ് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പു​തി​യ കു​രി​ശ് സ്ഥാ​പി​ക്കാ​നാ​ണ് വി​ശ്വാ​സി​ക​ള്‍ യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. എ​ന്നാ​ൽ വ​നം​ഭൂ​മി​യി​ൽ കു​രി​ശ് സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ക്കുകയായിരുന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ബോ​ണ​ക്കാ​ടു​വ​ച്ച് വി​ശ്വാ​സി​ക​ളെ പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ട​ഞ്ഞ​ത്.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ പൊ​ലീ​സ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

error: Content is protected !!