പേരാവൂരിനടുത്ത് കൊമ്മേരിയില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

പേരാവൂർ ഗവ. ഐടിഐ വിദ്യാർഥിയും എബിവിപി പ്രവർത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് (24) വെട്ടേറ്റു മരിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ പിൻതുടർന്നു കറുത്ത കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്.തലശ്ശേരി– കൊട്ടിയൂർ റോഡിൽ നെടുംപൊയിലിനു  സമീപം കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപമാണു സംഭവം. വെട്ടു കൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടിൽ കയറാൻ ശ്രമിച്ചപ്പോൾ വരാന്തയിൽ വെട്ടി വീഴ്ത്തുകയായിരുന്നു. തലശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണു മരണം.

error: Content is protected !!