മിന്നല്‍ വിവാദം; ജീവനക്കാര്‍ക്ക് സര്‍കുലറുമായി കെഎസ്ആര്‍ടിസി

മിന്നല്‍ വിവാദത്തില്‍ സര്‍കുലറുമായി കെഎസ്ആര്‍ടിസി. രാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പില്ലെന്ന കാര്യം പറഞ്ഞ് ഇറക്കാതെ പോയ മിന്നല്‍ ബസിനെ പൊലീസ് ജീപ്പ് കുറുകെയിട്ട് നിര്‍ത്തിച്ച് സംഭവത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് സര്‍ക്കുലറുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയത്. കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉള്‍ക്കാഴ്ച്ച വേണമെന്ന് ജീവനക്കാരോട് എംഡി സര്‍ക്കുലറില്‍ പറയുന്നു.

നിയമത്തിന്റെ വഴിയിലൂടെ മാത്രമല്ല എല്ലാം സഞ്ചരിക്കുന്നത്. ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉള്‍ക്കാഴ്ച്ച വേണം. ഒരു യാത്രയില്‍ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളും നേരെത്ത തന്നെ നിര്‍വച്ചിക്കാന്‍ സാധിക്കില്ല. അതു കൊണ്ട് തന്നെ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം ചെയ്യണം. പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരം കാണാന്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും സാധിക്കില്ല.

ജോലിയില്‍ വിവിധ സംഘര്‍ഷങ്ങളും ഉത്തരവാദിത്വങ്ങളും ജീവനക്കാര്‍ നേരിടുന്നുണ്ട്. എന്നാലും ഇതിനിടെയിലും യാത്രക്കാരുമായി നല്ല ബന്ധം സ്ഥാപിക്കണം. അതിന് സര്‍ക്കുലര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംഡി പറഞ്ഞു.

error: Content is protected !!