കെ കെ രാമചന്ദ്രൻ നായർ എം എൽ എ അന്തരിച്ചു

ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രൻനായർ (64) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ നാലിനാണ് അന്തരിച്ചത്.

രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 2001ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. കോൺ‌ഗ്രസ് സ്ഥാനാർഥി ശോഭന ജോർജിനെതിരെ 1465 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് അദ്ദേഹം വിജയിച്ചത്.ഇക്കഴഞ്ഞ തെരഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥിനെ 8000ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയരുചിച്ചത്.

error: Content is protected !!