ലാത്തിയടി പരിഷ്‌കരിച്ചു

കേരള പൊലീസിന്‍റെ ലാത്തിയടി പരിഷ്‌കരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡിജിപിക്ക് മുന്നില്‍ പ്രകടനം നടത്തി.ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച ലാത്തിച്ചാര്‍ജ്ജിന്റെ സ്‌റ്റൈലാണ് മാറ്റിയത്.

ഉപ്പു സത്യാഗഹത്തിനറങ്ങിയവരെ നേരിടാന്‍ മദ്രാസ് പ്രസിഡന്‍സ് പൊലീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച ഡ്രില്ലാണ് മാറ്റിയത്. ഹെല്‍മെറ്റും ഷീല്‍ഡുമൊക്കെ ഉപയോഗിച്ചാണ് പുതിയ തന്ത്രം. പ്രതിരോധക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേല്‍ക്കാതെ അവരെ വളഞ്ഞാണ് ഇനി നേരിടുക.വയറില്‍ കുത്തുക, എതിരാളികളുടെ കഴുത്തിനും തലക്കുമടിക്കുക എന്നൊക്കെയുള്ള പഴഞ്ചന്‍ രീതി പൂര്‍ണമായും ഉപേഷിച്ചു.

കളരിയും ചെനീസ് ആയോധന കലയുമൊക്കെ പരിശീലനത്തിന്റെ ഭാഗമാണ്. യൂറോപ്യന്‍, കൊറിയന്‍ പൊലീസ് മാത്രകയില്‍ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. കാര്യങ്ങളൊക്കെ കൊള്ളാമെങ്കിലും പെട്രോള്‍ ബോംബും കല്ലുമൊക്കെ ചീറിപ്പാറിവരുമ്പോള്‍ പുതിയ പരിഷ്‌ക്കാരം രക്ഷയാകുമോ എന്ന ആശങ്കയും സേനക്കുള്ളിലുണ്ട്.

error: Content is protected !!