നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കുന്നു

2015 മാർച്ച് 13ന് മാണിയുടെ ബജ്റ്റ് പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയത് കേരളത്തിന് തീരാകളങ്കമായിരുന്നു. 3 വർഷങ്ങൾക്കിപ്പുറം മറ്റൊരു ബജററിന് സഭ തയ്യാറെടുക്കുമ്പോൾ നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുകയാണ്.

നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാന്‍ മുഖ്യമന്ത്രിക്ക് വി.ശിവൻകുട്ടി നൽകിയ അപേക്ഷ നിയമവകുപ്പിന് കൈമാറി. കേസിലെ ആറു പ്രതികള്‍ എൽഡിഎഫ് നേതാക്കളാണ്. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം സമ‍ർപ്പിച്ചത്. മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള നീക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

error: Content is protected !!