ബിജെപിയും ആര്‍എസ്എസും തന്നെ കൊല്ലുമെന്ന് ജിഗ്‌നേഷ് മേവാനി

ബിജെപിയും ആര്‍എസ്എസും തന്നെ കൊല്ലുമെന്ന് ഗുജറാത്ത് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കുള്ളതിന് സമാനമാണ് തനിക്കുള്ള ഭീഷണിയും. ആരെ വേണമെങ്കിലും കൊല്ലാന്‍ സാധിക്കുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്ക് ഇപ്പോള്‍ എന്നെയും ഇല്ലാതാക്കണം. മേവാനി പറഞ്ഞു.

നേരത്തെ മേവാനിയുടെ സുരക്ഷ കണിക്കിലെടുത്ത് അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷയൊരുക്കണമെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എട്ട് കമാന്റോകളടക്കം 11 സുരക്ഷാ ജീവനക്കാരാണ് വൈ കാറ്റഗറി സുരക്ഷയിലുണ്ടാവുക. എനിക്കറിവായുന്ന വിവരം അടിസ്ഥാനമാക്കി ബിജെപിയും ആര്‍എസ്എസും എന്നെ കൊല്ലാന്‍ സാധിക്കും. മേവാനി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എട്ട്

ഗുജറാത്തിലെ വിവിധ മേഖലകളിലുള്ള ദളിത് സംഘടനകളാണ് മേവാനിക്ക് വൈ ഗാറ്റഗറി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകലളിലെ കളക്ടര്‍മാര്‍ക്ക് നിവേദനം നല്‍കിയത്. മെഹ്സാന, ജാംനഗര്‍, കച്ച്, ഖേഡ, വട്നഗര്‍, രധന്‍പൂര്‍, ഭാവ്നഗര്‍ എന്നിവിടങ്ങളിലായി 30 ഓളം നിവേദനങ്ങളാണ് ദളിത് നേതാവിന് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് അംഗങ്ങള്‍ പറയുന്നത്.

ബിജെപി സര്‍ക്കാര്‍ വ്യാജ ഏറ്റമുട്ടലുണ്ടാക്കി തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വിഎച്ച്പി നേതാവ് പ്രവീണ് തെഗാഡിയ കഴിഞ്ഞ രംഗത്തു വന്നിരുന്നു.

error: Content is protected !!