ഹെലികോപ്റ്റർ യാത്രവിവാദം:മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല

മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവം മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് വിഷയം ചർച്ച ചെയ്യാതെ പിരിഞ്ഞത്.

അതേസമയം ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹവും രംഗത്തെത്തി. ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുന്പും ഇത്തരം യാത്രകൾ അനുവദിച്ചിട്ടുണ്ട്. താൻ പറഞ്ഞിട്ടാണ് ഹെലികോപ്റ്റർ ഒരുക്കുന്നതിന് റവന്യൂസെക്രട്ടറി ഉത്തരവിട്ടത്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിർത്തിട്ടില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു.

error: Content is protected !!