അദാനി പോര്‍ട്ട്‌ സി.ഇ.ഒ രാജിവച്ചു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിന് തിരിച്ചടി. അദാനി പോര്‍ട്ട്‌സിന്റെ സി.ഇ.ഒ സന്തോഷ് മഹോപാത്ര രാജിവച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മനംമടുത്താണ് രാജിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് മഹോപാത്രയുടെ പ്രതികരണം. ഇതോടെ പദ്ധതി 2019 ല്‍ തീരുമോയെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പദ്ധതിക്കായി കരിങ്കല്ലുകള്‍ കിട്ടാത്തതും നിര്‍മാണം വേഗത്തില്‍ പൂര്‍ത്തികരിക്കുന്നതിന് തടസമായിട്ടുണ്ട്.

error: Content is protected !!