പ്രധാനമന്ത്രി ഇന്ന് ജമ്മു കശ്മീരിൽ; 84 വികസന പദ്ധതികൾക്ക് തുടക്കമിടും

പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ ജമ്മുകശ്മീർ സന്ദർശനം ഇന്ന് ആരംഭിക്കും. പത്താമത് അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങൾ ശ്രീനഗറിൽ നാളെ ഉദ്ഘാടനം ചെയ്യുകയാണ് മുഖ്യ പരിപാടി. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. സമീപ ദിവസങ്ങളിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനം.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ശ്രീനഗറിലും ജമ്മുകശ്മീരിലെ മറ്റു മേഖലകളിലും ഏർപ്പെടുത്തി. ജമ്മുകശ്മീരിലെ യുവാക്കളുടെ ശാക്തീകരണം വിഷയമാക്കിയുള്ള പരിപാടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. നാളെ രാവിലെ 6 30നാണ് യോഗാ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുക. 84 വികസന പദ്ധതികളുടെ ഉദ്ഘാടനമാകും പ്രധാനമന്ത്രി നിർവഹിക്കുക.

error: Content is protected !!