വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക് സ്റ്റാർ പദവി : രജിസ്ട്രേഷൻ ജൂൺ 29 വരെ

ജില്ലയിലെ റസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക് സ്റ്റാർ പദവി നല്കുന്നതിനായി നടത്തുന്ന റേറ്റിങ്ങ് മൽസരത്തിന്റെ  രജിസ്ടേഷൻ  ജൂൺ 29ന് അവസാനിക്കും . നേരത്തേ രജിസ്റ്റർ ചെയ്ത അസ്സോസിയേഷനുകൾക്ക് പുറമേ, പുതിയതായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരമാണ്  ജൂൺ 29 വരെ നല്കിയിരിക്കുന്നത്.

രജിസ്ടേഷൻ പൂർത്തിയായ റസിഡന്‍സ് അസ്സോസിയേഷനുകളിൽ വിലയിരുത്തൽ ഓഗസ്റ്റ്‌ രണ്ട് മുതൽ 10 വരെ  നടക്കും.

മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിനിൻ്റ ഭാഗമായാണ് റസിഡൻസ് അസ്സോസിയേഷനുകളെ റേറ്റിംഗ് ചെയ്യുന്നത്.  ഹരിതകേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ഫെഡറേഷൻ ഓഫ് റസിഡൻസ് അസ്സോസിയേഷൻ്റെ സഹായത്തോടെയാണ് സ്റ്റാർ റേറ്റിങ്ങ് മൽസരം സംഘടിപ്പിക്കുന്നത്.

റസിഡൻസ് അസ്സോസിയേഷനുകൾക്ക് അവർ നേടുന്ന പോയിൻറുകൾക്ക് അനുസരിച്ച് ത്രിസ്റ്റാർ, ഫോർ സ്റ്റാർ ഫൈവ് സ്റ്റാർ പദവികളാണ് സമ്മാനിക്കുക.

ഫൈവ് സ്‌റ്റാര്‍  (111 മുതൽ 130 വരെ ), ഫോര്‍ സ്‌റ്റാര്‍ (   91 മുതൽ 110 വരെ പോയിൻറ്), പദവി നേടുന്നവർക്ക് അനുമോദനവും ട്രോഫിയും സമ്മാനിക്കും. ത്രീ സ്‌റ്റാര്‍ പദവി( 80 മുതൽ 90 വരെ പോയിൻറ്) ലഭിക്കുന്നവർക്ക് ശുചിത്വ പത്രം നല്‍കി അനുമോദിക്കും.സ്വാതന്ത്ര്യ ദിനത്തിൽ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സമ്മാനിക്കും.

വിശദവിവരങ്ങൾക്ക്  ഫെഡറേഷൻ ഓഫ് റസിഡൻസ് അസ്സോസിയേഷൻ ജില്ലാ കമ്മറ്റി  ഫോൺ  8113045612  ഹരിത കേരളം ജില്ലാ മിഷൻ ഫോൺ 8129218246 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പെൻഷൻ മസ്റ്ററിംഗ്: കിടപ്പ് രോഗികൾക്ക്  വീടുകളിൽ സൗകര്യം ഒരുക്കും
സംസ്ഥാനത്തെ 2023 ഡിസംബർ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും.
കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങൾ  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയകേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കും. കിടപ്പു രോഗികളായ ഗുണഭോക്താക്കൾ തങ്ങളുടെ വിവരങ്ങൾ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ വാർഡു മെമ്പർവഴിയോ കുടുംബാംഗങ്ങൾ വഴിയോ  അറിയിക്കണമെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു.
 തദ്ദേശ സ്ഥാപനങ്ങൾ തരുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാർ ഗുണഭോക്താക്കളെ മുന്‍ക്കൂട്ടി അറിയിച്ചതിനുശേഷം വീടുകളിലെത്തി പൂർത്തീകരിക്കും.
 അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് 50 രൂപയും അതാത്  ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ടതാണ്.
 മസ്റ്ററിംഗ് പൂർത്തീകരിക്കുവാന്‍ ആഗസ്റ്റ് 24 വരെ സമയം അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍  ഈ കാലയളവിനുള്ളില്‍ സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തീകരിച്ചാല്‍ മതിയാകുമെന്ന് ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു

ദേശീയ വായനാ മാസം: ജില്ലാ തല പ്രശ്നോത്തരി മത്സരം ജൂലൈ 13 ന്

ദേശീയ വായനാ മാസത്തിൻ്റെ  ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജില്ലാ, സംസ്ഥാന തല പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു.
മ്യൂസിയം, പുരാവസ്തു  വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ തല  മത്സരം ജൂലൈ 13 ന്  രാവിലെ 9.30 ന് കണ്ണൂർ ഗവ: സ്പോർട്സ് സ്കൂളിൽ ഉദ്ഘാടനം ചെയ്യും.ജില്ലയിലെ വിദ്യാലയങ്ങളിൽ നടത്തിയ  മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവർ വിദ്യാലയ അധികൃതരുടെ സാക്ഷ്യപത്രത്തോടെ 13 ന്  ഒമ്പത് മണിക്ക്  സ്പോർട്സ് സ്കൂളിൽ എത്തണം.
 ജില്ലാതലത്തിൽ  ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവരാണ് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുക.
 
വാക് ഇന്‍ ഇന്റര്‍വ്യൂ
എന്‍ എച്ച് എം ന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍ ആണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 27ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2709920.

ട്യൂട്ടര്‍ നിയമനം

പഴയങ്ങാടി ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ച് മുതല്‍ 10 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി, കണക്ക്, സയന്‍സ് (നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്), ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദവും, ബി എഡും യോഗ്യതയുള്ളവര്‍ക്കും യു പി വിഭാഗത്തില്‍ ബിരുദവും, ബി എഡ്/ ടി ടി സി  യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 9744980206, 8281415123.

തത്സമയ പ്രവേശനം

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ തത്സമയ പ്രവേശനം നടത്തുന്നു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് തുടങ്ങിയവയാണ്  കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും ആവശ്യമായ  രേഖകളും  സഹിതം ജൂണ്‍ 28ന് രാവിലെ 10  മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2301772.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമായിരിക്കണം.  ഓണ്‍ലൈനായി ജൂണ്‍ 30നകം https://app.srccc.in/register ലൂടെ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0471 2325101, 8281114464.  വെബ്‌സൈറ്റ്: www.srccc.in.

ഇ ഇ ജി ടെക്നിഷ്യന്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ ഇ ജി ടെക്നിഷ്യന്‍  തസ്തികയില്‍   രണ്ട് താല്‍ക്കാലിക ഒഴിവുണ്ട്. പ്ലസ്ടു, ന്യൂറോടെക്‌നോളജിയില്‍ ഉള്ള പാരാമെഡിക്കല്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 41 വയസ്സ്  (നിയമാനുസൃത ഇളവ് ബാധകം).
താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂലൈ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

ഗസ്റ്റ് ഫക്കല്‍റ്റി നിയമനം

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 28ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം.  ഫോണ്‍: 9497763400.

എന്‍എസ്എസ്ഒ വിവിധ സര്‍വേ റിസള്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു

2022 – 23 വര്‍ഷത്തെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വെ, 2022 – 23 ലെ ആയുഷിന്റെ ഉപയോഗത്തെ സംബന്ധിക്കുന്ന സര്‍വെ,  2021 -22, 2022- 23 വര്‍ഷങ്ങളിലെ അസംഘടിത മേഖലയിലെ കൃഷി ഒഴിച്ചുള്ള സംരംഭങ്ങളെക്കുറിച്ചുള്ള സര്‍വെ, 2011 – 12 മുതല്‍ 2022 – 23 വരെയുള്ള 12 വര്‍ഷങ്ങളിലെ കൃഷി, കൃഷി – അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വാല്യൂ ഓഫ് ഔട്ട്പുട്ട് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍  പ്രസിദ്ധീകരിച്ചതായി നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസ് ഡയറക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ mospi.gov. in ല്‍ ലഭിക്കും.

പട്ടയ കേസുകള്‍ മാറ്റി

ജൂണ്‍ 25, 26, 27 തീയ്യതിയില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍  യഥാക്രമം ജൂലൈ 23, 24, 25   തീയ്യതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 
ക്വട്ടേഷന്‍

നടുവില്‍ ഗവ.പോളിടെക്‌നിക് കോളേജിലെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഫിറ്റിങ് ലാബിേലക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0460 2251033.

കണ്ണൂര്‍ ഗവ.ഐ ടി ഐയിലെ വയര്‍മാന്‍ ട്രേഡില്‍  അപ്പോക്‌സി ഫ്‌ളോറിങ് പണികള്‍ ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 25ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835183.
error: Content is protected !!