വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നോ ടു ഡ്രഗ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 26ന്

മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന നോ ടു ഡ്രഗ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും ജൂണ്‍ 26ന് നടക്കും.  അഴീക്കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10.30ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജേഷ് അധ്യക്ഷത വഹിക്കും.
പരിപാടിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായ അധ്യാപകനെയും വിദ്യാര്‍ഥിയെയും ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ മണികണ്ഠന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിക്കും.  ശൗര്യചക്ര ജേതാവ് പി വി മനേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
തുടര്‍ന്ന് ലഹരിക്കെതിരെയുള്ള ഏകപാത്ര നാടകം പ്‌രാന്ത് അരങ്ങേറും.

മസ്റ്ററിങ് നടത്തണം
2023 ഡിസംബര്‍ 31 വരെ  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2970272.
കേരള ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍  ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മസ്റ്റററിങ് ചെയ്ത ഗുണഭോക്താക്കള്‍ ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കണം.  ഫോണ്‍: 0497 2706133.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി

പ്രവര്‍ത്തനം നിലച്ചതും റവന്യൂ റിക്കവറി നടപടിയിലുള്ളതും മാര്‍ജിന്‍ മണി വായ്പ കുടിശ്ശികയുള്ളതുമായ വ്യവസായ സംരംഭങ്ങള്‍ക്കായി വ്യവസായ വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി.  സപ്തംബര്‍ ആദ്യവാരത്തിന്  മുമ്പ് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വായ്പക്കാരന്‍ മരണപ്പെടുകയും ആസ്തികള്‍ ഇല്ലാതായി സ്ഥാപനം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി പൂര്‍ണമായും തുക ഒഴിവാക്കും.  കൂടാതെ വായ്പകള്‍ക്ക് പിഴപലിശ പൂര്‍ണമായും ഒഴിവാക്കുകയും പലിശ ആറ് ശതമാനത്തില്‍ നിജപ്പെടുത്തി മൊത്തം പലിശയുടെ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.   പദ്ധതിയുടെ ഭാഗമാകുന്ന സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം തുക ആദ്യ ഗഡുവായും ബാക്കി തുക സപ്തംബര്‍ 10നകം ഒന്നോ രണ്ടോ ഗഡുക്കളായി അടക്കാനും അനുമതി ലഭിക്കും.   വിശദ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍, അതാത് ബ്ലോക്ക് മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.  ഫോണ്‍: 9946946167, 8547031966, 9446057465, 0497 2700928.

താല്‍ക്കാലിക നിയമനം

കതിരൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നു.  ഹൈസ്‌കൂള്‍ വിഭാഗത്തിന് ബിരുദവും ബി എഡും യു പി വിഭാഗത്തിന് ടി ടി സിയുമാണ്  യോഗ്യത.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.  പാനൂര്‍ ബ്ലോക്ക്  പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.  ഫോണ്‍: 9605996032, 9495900225, 9847518695.

തീയതി നീട്ടി

സ്‌കോള്‍ കേരള 2024-25 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി കോഴ്‌സിന് രണ്ടാം വര്‍ഷ പ്രവേശനം/ പുനപ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ജൂലൈ 10 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂലൈ 12ന് വൈകിട്ട് അഞ്ച് മണിക്കകം സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭ്യമാക്കണം.  ഫോണ്‍: 0471 2342950, 2342271, 2342369.  വിശദ വിവരങ്ങള്‍ www.scolekerala.org ല്‍ ലഭിക്കും.

ഇപിഎഫ് പരാതി പരിഹാര പരിപാടി 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ‘നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി’ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ജൂണ്‍ 27ന് നടക്കും. പഴയങ്ങാടി എരിപുരത്തുള്ള എം സി ആര്‍ ബി പി സി സി മെമ്മോറിയല്‍ ഹാള്‍, മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്,  കാസര്‍കോട് തൃക്കരിപ്പൂര്‍ രാജീ്‌വ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ്/ഇ എസ് ഐ അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരണം. ഫോണ്‍: 0497 2712388.

വെറ്ററിനറി ഡോകടര്‍ നിയമനം

പയ്യന്നൂര്‍, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും  കെവിസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂണ്‍ 27ന് 12 മണിക്ക് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.
മൃഗസംരക്ഷണ വകുപ്പ് തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ, കല്ല്യാശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ കെവിസി രജിസ്ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂണ്‍ 27ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് ഇരിക്കൂര്‍, എടക്കാട്, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂര്‍, പാനൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ എല്‍ എം വി ലൈസന്‍സിന്റെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

എസ് സി പ്രമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വേങ്ങാട് പഞ്ചായത്തില്‍ ഒഴിവുള്ള എസ് സി പ്രമോട്ടറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  യോഗ്യത: പ്ലസ്ടു.  യോഗ്യരായ ഉദേ്യാഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂണ്‍ 28ന് രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍: 0497 2700596.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍മിത്ര പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ സാഗര്‍മിത്രകളെ നിയമിക്കുന്നു.  ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും  മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശവാസികളുമായിരിക്കണം അപേക്ഷകര്‍.  പ്രായം 35 വയസ്.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ നാലിന്  രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0497 2731081.

സ്രാങ്കര്‍മാര്‍ക്ക് പരിശീലനം

മത്സ്യബന്ധന യാനങ്ങളില്‍ ജോലി ചെയ്യുന്ന സ്രാങ്കര്‍മാര്‍ക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിട്ടുള്ള 21നും 55നും ഇടയില്‍ പ്രായമുള്ള സ്രാങ്കര്‍മാരായിരിക്കണം അപേക്ഷകര്‍.  രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധന യാനങ്ങളില്‍ സ്രാങ്ക് എഞ്ചിന്‍ ഡ്രൈവറായി രണ്ട് വര്‍ഷത്തെയോ അല്ലെങ്കില്‍ ഡെക്ക്ഹാന്റ് ആയി അഞ്ച് വര്‍ഷത്തെയോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷ ജൂണ്‍ 30നകം മത്സ്യഭവന്‍ ഓഫീസുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ലഭ്യമാക്കണം.  ഫോണ്‍: 0497 2731081.

ക്ഷേമനിധി കുടിശ്ശിക; തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക്  മൂന്ന് വര്‍ഷത്തെ കുടിശ്ശിക സപ്തംബര്‍ 30 വരെ ഒടുക്കാന്‍ സമയം അനുവദിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂര്‍ താലൂക്കിലെ കുന്നരു മൂകാംബിക ക്ഷേത്രം, കുന്നരു തിരുവില്വാം കുന്ന് ശിവ ക്ഷേത്രം   കുറുവേലി ഭഗവതി ക്ഷേത്രംഎന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 19ന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു

തെഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സ്‌കോള്‍ കേരള മുഖേന സംഘടിപ്പിക്കുന്ന ഡി സി എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം.  പിഴയില്ലാതെ ജൂലൈ 12 വരെയും 60 രൂപ പിഴയോടെ 25 വരെയും www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 0497 2702706, 9847237947, 9446680377.

യോഗ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം
നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിന് രജിസ്‌ട്രേഷന്‍ തുടങ്ങി.   പിഴയില്ലാതെ ജൂലൈ രണ്ട് വരെയും 100 രൂപ പിഴയോടെ 10 വരെയും www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.  യോഗ്യത: പ്ലസ്ടു.  പ്രായപരിധി: 17 – 50.  ഫോണ്‍: 0497 2702706, 9847237947.

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

പത്താം ക്ലാസ്, പ്ലസ്ടു (സ്റ്റേറ്റ്, സി ബി എസ് ഇ/ഐ സി എസ് ഇ) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.    അപേക്ഷ ഓണ്‍ലൈനായി സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോമില്‍ (serviceonline.gov.in/kerala) ആഗസ്റ്റ് 31 വരെ സ്വീകരിക്കും.  സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരും സി ബി എസ് സി/ഐ സി എസ് ഇ സിലബസില്‍ 90 ശതമാനം മാര്‍ക്ക് നേടിയവരും ആവശ്യമായ എല്ലാ രേഖകളുടെയും അസ്സല്‍ അപ്‌ലോഡ് ചെയ്ത് പ്രിന്റൗട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700069

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. എ ഐ സി ടി ഇ  മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ 27ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം.  ഫോണ്‍: 9497763400.

വിജ്ഞാപനം റദ്ദാക്കി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് (മൂന്നാം എന്‍ സി എ – എസ് സി, 461/2023) തസ്തികയിലേക്ക് 2023 ഒക്‌ടോബര്‍ 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദേ്യാഗാര്‍ഥികള്‍ ആരും തന്നെ അപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ ഈ വിജ്ഞാനപ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

റീ ടെണ്ടര്‍

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കൂത്തുപറമ്പ് ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ജൂലൈ എട്ടിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2363090.

തെറാപ്പിസ്റ്റ് ഒഴിവ്

സമഗ്രശിക്ഷ കേരളം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.  യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ജൂണ്‍ 30നകം ssakannur@gmail.com ലേക്ക് അയക്കണം.  ഫോണ്‍: 0497 2707993.

error: Content is protected !!