വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബ്രൂസെല്ലോസിസ് രോഗ നിയന്ത്രണ പദ്ധതി; രണ്ടാം ഘട്ടത്തിന് തുടക്കമായി

കേന്ദ്ര സര്‍ക്കാരും കേരളാ സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടത്തുന്ന ദേശീയജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായുള്ള  രണ്ടാം ഘട്ട ബ്രൂസെല്ലോസിസ് രോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍   ജില്ലാ  മൃഗസംരക്ഷണ  ഓഫീസര്‍ ഡോ.വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഡിനേറ്റര്‍ ഡോ. കെ എസ് ജയശ്രീ പദ്ധതി വിശദീകരിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍  ഡോ. ബിജോയ് വര്‍ഗീസ്, കണ്ണൂര്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ ഡോ. എ നസീമ, കണ്ണൂര്‍ മേഖലാ രോഗനിര്‍ണ്ണയ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഒ എം അജിത, കണ്ണൂര്‍ മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍  ഡോ.പി ടി സന്തോഷ് കുമാര്‍, കൊമ്മേരി മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ.എ ദീപ, കണ്ണൂര്‍ ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ആരമ്യ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര യോഗാദിനം; ജില്ലാതല ഉദ്ഘാടനം 21ന്

യോഗാ ദിന പരിപാടികളുടെ  ജില്ലാ തല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍  നിര്‍വഹിക്കും.  ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി പി  ഷീജ അധ്യക്ഷത വഹിക്കും.  അസിസ്റ്റന്റ് കലക്ടര്‍ ഗ്രന്ഥേ സായ് കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തും.  നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി അബ്ദുള്‍ സലാം, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി കെ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നവീകരിച്ച സയന്‍സ്പാര്‍ക്ക്

പ്രദര്‍ശന വസ്തുക്കളുടെ ഉദ്ഘാടനം 22ന്

നവീകരിച്ച സയന്‍സ്പാര്‍ക്ക് പ്രദര്‍ശന വസ്തുക്കളുടെ ഉദ്ഘാടനം ജൂണ്‍ 22ന് രാവിലെ 10 മണിക്ക് പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.  തുടര്‍ന്ന് ശാസ്ത്ര ക്വിസ് മത്സരവും നടക്കും.

മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്

എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ പാറക്കെട്ട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  ജനറല്‍ നഴ്‌സിങ്, ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40വയസ്.  താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന  അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 04902 350475.

ഡ്രൈവിങ് ടെസ്റ്റ് മാറ്റി

ഇരിട്ടി സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജൂണ്‍ 22ന്  നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രെവിങ് ടെസ്റ്റ് 26ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.  ഫോണ്‍: 0490 2490001.

പട്ടയകേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ ജൂണ്‍ 20, 21, 27, 28 ജൂലൈ 11, 12 തീയതികളില്‍ നിശ്ചയിച്ചിരുന്ന ഇരിട്ടി, തലശ്ശേരി ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ജൂലൈ ഒമ്പത്, 17, 22, 26, 31 ആഗസ്ത് എട്ട് തീയതികളിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രൊസസിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍  ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ജൂണ്‍ 30നകം https://app.srccc.in/register ലൂടെ അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും.

ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന് അപേക്ഷിക്കാം

കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് യോഗ്യത.    ഫോണ്‍: 9072592458.

താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ – യോഗ്യത:  അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള  മൂന്ന് വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
കമ്പ്യൂട്ടര്‍ ലക്ചറര്‍ ,ഇംഗ്ലീഷ്  ലക്ചറര്‍ – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നേരിട്ടോ ഇ മെയിലായോ ജൂണ്‍ 25ന് വൈകിട്ട് നാല് മണിക്കകം ഓഫീസില്‍ ലഭ്യമാക്കണം.  ഫോണ്‍: 0497 2706904, 2933904.  ഇ മെയില്‍:  fcikannur1@gmail.com.
 

അപേക്ഷ ക്ഷണിച്ചു

മാടായി ഗവ.ഐ ടി ഐയില്‍ രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ എന്‍ സി വി ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴിയോ അക്ഷയ സെന്റര്‍ വഴിയോ ജൂണ്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് അടുത്തുള്ള ഐ ടി ഐയില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കണം.ഫോണ്‍: 0497 2876988, 9961925829.

error: Content is protected !!