വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബ്രൂസെല്ലോസിസ് കണ്‍ട്രോള്‍ പ്രോഗ്രാം രണ്ടാം ഘട്ടം ഉദ്ഘാടനം

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ ബ്രൂസെല്ലോസിസ് കണ്‍ട്രോള്‍ പ്രോഗ്രാം രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജൂണ്‍ 20 ന് രാവിലെ 10 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കും.
ഈ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നാല് മുതല്‍ എട്ട് മാസം പ്രായമായ പശുകുട്ടികളിലും എരുമകുട്ടികളിലും ബ്രൂസെല്ലോസിസ് രോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് നടപ്പാക്കും.  ജൂണ്‍ 20 മുതല്‍ 25 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വഴിയാണ് പ്രധാനമായും കുത്തിവെപ്പ് നടത്തുന്നത്.  ഈ അവസരം എല്ലാ കര്‍ഷകരും ഉപയാഗപ്പെടുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.


മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
നഴ്‌സറി ടീച്ചേഴ്‌സ്, പി ജി ടി ടീച്ചര്‍ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കമ്പ്യൂട്ടര്‍, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സയന്‍സ്), സീനിയര്‍ അക്കൗണ്ടന്റ്, ആര്‍ട്ട്/ക്രാഫ്റ്റ്, ഡ്രൈവര്‍ (ഹെവി), ക്ലീനിങ്, അറ്റന്‍ഡര്‍ സ്‌കൂള്‍ – കണ്ണൂര്‍, റെസ്റ്റോറന്റ് മാനേജര്‍, അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍, ടീം മെമ്പര്‍.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും  സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497  2707610, 6282942066.

പരാതി സമര്‍പ്പിക്കാം

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ജൂലൈയില്‍ ചേരുന്ന യോഗത്തില്‍ കമ്മിറ്റി മുമ്പാകെ അപേക്ഷ/ പരാതി സമര്‍പ്പിക്കുവാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് ജൂണ്‍ 25ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കാം.  വിലാസം: കണ്‍വീനര്‍/ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവില്‍ സ്റ്റേഷന്‍ അനക്‌സ്, കണ്ണൂര്‍ 670002.  ഇ മെയില്‍: jdlsgdknr@gmail.com. ഫോണ്‍: 0497 2700081.

പാലിയേറ്റീവ് നഴ്‌സ് നിയമനം

ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് മാസത്തേക്ക് പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു.  ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ജെ പി എ എന്‍ കോഴ്‌സ് പാസായിരിക്കണം.  കൂടാതെ മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാലിയേറ്റീവ് ഓക്‌സിലറി നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം.  ജനറല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ബി എസ് സി നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങളില്‍ ഒന്നരമാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ് പാസായിരിക്കണം.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ 22ന് രാവിലെ 10 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0490 2330522.

ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ യുവജനകേന്ദ്രം സംഘടിപ്പിക്കുന്ന ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം ജൂണ്‍ 20 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. 11 നിയോജക മണ്ഡലങ്ങളില്‍ നിന്നും വിജയികളായ രണ്ട് പേരടങ്ങുന്ന ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. ജില്ലാതലത്തില്‍ നിന്നും വിജയികളായ ടീമിന്  സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.  സംസ്ഥാനതല മത്സരത്തില്‍ വിജയികളായ ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം, അന്‍പതിനായിരം രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡ് ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ 2024-25 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.   https://www.itiadmissions.kerala.gov.in വഴി ജൂണ്‍ 29ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി തൊട്ടടുത്തുളള ഗവ.ഐ ടി ഐയില്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.  ഫോണ്‍: 0490 2364535.

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍  പട്ടികവര്‍ഗത്തില്‍പെട്ട യുവതികള്‍ക്കായി നടപ്പാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനക്ക് കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ തൊഴില്‍രഹിതരായ യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ.
കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദേ്യാഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എ കെ ജി ആശുപത്രിക്ക് സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2705036, 9400068513.

കെല്‍ട്രോണ്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പി ജി ഡി സി എ, ഡി സി എ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, വേഡ് പ്രൊസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.   ഫോണ്‍: 0460 2205474, 2954252.

error: Content is protected !!