വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.ടി ടി ഐ (മെന്‍) ആന്റ് മോഡല്‍ യു പി സ്‌കൂളില്‍ ഫുള്‍ടൈം ഹിന്ദി തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.  പി എസ് സി ലിസ്റ്റില്‍ ഉള്ളവരും മുന്‍പരിചയമുള്ളവരും അനുബന്ധ രേഖകള്‍ ഹാജരാക്കണം.അപേക്ഷ ക്ഷണിച്ചു

സംസ്ഥാന      പട്ടികജാതി പട്ടികവര്‍ഗ്ഗ   വികസന  കോര്‍പ്പറേഷന്‍ പട്ടികജാതി   പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട    യുവതീ യുവാക്കള്‍ക്കായി  നടപ്പാക്കുന്ന    സ്വയം  തൊഴില്‍  വായ്പാ പദ്ധതിക്ക് കീഴില്‍  വായ്പ അനുവദിക്കുന്നതിനായി  ജില്ലയിലെ തൊഴില്‍ രഹിതരായവരില്‍ നിന്നും  അപേക്ഷ  ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ്  വായ്പ.
കുടുംബ  വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള  18  നും 55  നും  ഇടയില്‍  പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. തുകക്ക്  കോര്‍പ്പറേഷന്റെ  നിബന്ധനകള്‍ക്കനുസരിച്ച്   ആവശ്യമായ   ജാമ്യം ഹാജരാക്കണം. താല്‍പര്യമുള്ളവര്‍  അപേക്ഷ  ഫോറത്തിനും  വിശദ  വിവരങ്ങള്‍ക്കുമായി  എ കെ ജി  ആശുപത്രിക്ക്  സമീപം   തട്ടാ   കോംപ്ലക്‌സില്‍  പ്രവര്‍ത്തിക്കുന്ന    കോര്‍പ്പറേഷന്റെ  ജില്ലാ  ഓഫീസുമായി  ബന്ധപ്പെടുക. ഫോണ്‍: 04972705036, 9400068513.

അപേക്ഷ ക്ഷണിച്ചു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്തപൂര്‍വ്വ – ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പുനര്‍രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  വിവിധ സേവന മേഖലകളില്‍ പ്രാവീണ്യമുള്ളതും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം.  സന്നദ്ധ സംഘടനകള്‍ ദുരന്തപൂര്‍വ്വ – ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരായിരിക്കണം. അപേക്ഷാ ഫോറം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ടും വാട്ട്‌സ്ആപ്പിലും (9446682300) ഇ മെയിലിലും (deockannur@gmail.com)ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 25.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി ജി ഡി സി എ, ഡി ഇ ടി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 26 വരെ അപേക്ഷ സ്വീകരിക്കും.  ഫോണ്‍: 0460 2206050, 8547005048.

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ഐ ഐ ടി/എന്‍ ഐ ടി പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനാണ്  ധനസഹായം.
ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍41 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകൂ.   അപേക്ഷാ ഫോറവും വിശദവിവരങ്ങളും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 26നകം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.ഫോണ്‍: 0497-2731081.

സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം

സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു.
ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കുനേടിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍  പരിശീലനം തിരുവനന്തപുരം  പ്ലാമൂട് സിവില്‍ സര്‍വീസ് അക്കാദമി മുഖേനയാണ് നടത്തുന്നത് ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുളളൂ. സിവില്‍  സര്‍വ്വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.
അപേക്ഷാ ഫോറവും വിശദവിവരങ്ങളും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 26നകം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.ഫോണ്‍: 0497-2731081.

താല്‍ക്കാലിക അധ്യാപക നിയമനം

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക്  താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നതിനും ഈ അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് പാനല്‍ തയ്യാറാക്കുന്നതിനും  ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികക്ക് ബയോമെഡിക്കല്‍ എഞ്ചിനീയറിങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്മാന്‍ തസ്തികകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ, കെ ജി സി ഇയുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും  ബയോഡാറ്റയും സഹിതം 10 മണിക്ക് മുമ്പ് കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467-2211400, 9995145988.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെകീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം ഫിനാന്‍സ് കോഴ്‌സുകളില്‍ കോളേജ് നേരിട്ട്  പ്രവേശനം  നടത്തുന്ന സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.ihrd admissions.org വെബ്‌സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0497 2877600, 8547005059, 9567086541.

തീയതി നീട്ടി

കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 20 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഫോണ്‍: 0497 2780287, 8547005082, 9895871208.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം;
കൗണ്‍സലിങ് 21, 22, 24 തീയതികളില്‍

ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിലെ രണ്ടാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിനുള്ള (ലാറ്ററല്‍ എന്‍ട്രി) കൗണ്‍സലിങ് ജില്ലാ നോഡല്‍ പോളിടെക്‌നിക് കോളേജായ കണ്ണൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ ജൂണ്‍ 21, 22, 24 തീയതികളില്‍ നടക്കും. അപേക്ഷകര്‍ ജൂണ്‍ 16 മുതല്‍  19 വരെ അഡ്മിഷന്‍ പോര്‍ട്ടലിലെ Counselling Registration എന്ന ലിങ്ക് വഴി കൗണ്‍സിലിങിന് രജിസ്റ്റര്‍ ചെയ്യണം
കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org /let ല്‍ ലഭിക്കും.  ഫോണ്‍:9744340666, 9495014294.

ലേലം
കണ്ണൂര്‍ ഗവ.ഐ ടി ഐ കോമ്പൗണ്ടിലുള്ള തേക്ക് മരം ജൂണ്‍ 20ന് വൈകിട്ട് മൂന്ന് മണിക്ക് ഐ ടി ഐ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2835183.

error: Content is protected !!