കൊല്ലങ്കോട് കെഎസ്ഇബി ലൈന്‍മാന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത്‌ (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ചു ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. സമീപത്തെ ഒരു വീട്ടിൽ സർവീസ് കണക്ഷൻ നൽകുമ്പോഴായിരുന്നു ഷോക്കേറ്റത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തില്‍ അന്വേഷണം നടത്തി അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. രഞ്ജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!