കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

റാങ്ക് ലിസ്റ്റ്

2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ അഞ്ച് വർഷ എം പി ഇ എസ്, അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം പി ഇ എസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള  പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്  കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം പി ഇ എസ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികൾ 26/06/2024  വരെയും എം പി ഇ എസ് പ്രോഗ്രാമിന്റെ റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ 27/06/2024 വരെയും സ്വീകരിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ deptsws@kannuruniv.ac.in എന്ന ഇ-മെയിൽ ഐഡി യിലേക്ക് അയക്കാവുന്നതാണ്.

ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാലയും, മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻ്റ് നാനോടെക്നോളജി), എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻ്റ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. ഹെൽപ് ലൈൻ: 04972715284, 04972715261, 7356948230

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി കോം ഡിഗ്രി ഏപ്രിൽ 2024 (ഡാറ്റാ ബേസ്മാനേജ്‌മന്റ് സിസ്റ്റം), പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ 25, 26 തീയതികളിൽ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

മൂന്നാം സെമസ്റ്റർ എം എ ഡിസെൻട്രലൈസേഷൻ & ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി & ഡെവലപ്മെന്റ്, സോഷ്യൽ എന്റർപ്രെന്യൂർഷിപ്  & ഡെവലപ്മെന്റ് ഡിഗ്രി (റെഗുലർ) ഒക്ടോബർ 2023 പരീക്ഷകളുടെ  ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പത്രക്കുറിപ്പ് 

കണ്ണൂർ സർവകലാശാല യൂണിയന്റെ 2023 – 24 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2024 ജൂലൈ 06 – ന് (ശനിയാഴ്ച) സർവകലാശാല ആസ്ഥാനത്ത് വെച്ച് നടക്കുന്നതാണ്. ഇതിനായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം 2024 ജൂൺ 26 ന് നിലവിൽ വരുന്നതാണ്. പ്രാഥമിക വോട്ടർ പട്ടിക 2024 ജൂൺ 27 ന് രാവിലെ 11 മണിക്കും അന്തിമ വോട്ടർ പട്ടിക 2024 ജൂൺ 29 ന് ഉച്ചയ്ക്ക് 1 മണിക്കും പ്രസിദ്ധീകരിക്കുന്നതാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ജൂലൈ 2 ന് ഉച്ചക്ക് 1 മണിയും  പിൻവലിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 3 ന് രാവിലെ 11 മണിയും ആണ്. അന്തിമ നാമനിർദ്ദേശ പട്ടിക 2024 ജൂലൈ 3 ന്  വൈകുന്നേരം 3 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.

error: Content is protected !!