കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രവേശന പരീക്ഷ/ കായികക്ഷമത പരിശോധന

ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ 22/06/2024 നും കായികക്ഷമത പരിശോധന, ഗെയിം പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവ 23/06/2024 നും കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വെച്ച് നടത്തുന്നതാണ്.

അപേക്ഷകർക്ക് സർവകലാശാല വെബ്സൈറ്റ് വഴി തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പരീക്ഷാ ഫലം

രണ്ടാംസെമസ്റ്റർ ബി എ/ ബി കോം/ ബി ബി എ/ ബി എ അഫ്സൽ ഉൽ – ഉലമ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023, പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്‌ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്.. പുന:പരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 01.07.2024 വരെ സ്വീകരിക്കുന്നതാണ്.

ഹാൾ ടിക്കറ്റ്

രണ്ടാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (സപ്ലിമെന്ററി -2022 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളും സർവകലാശാലാ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

നിറം; എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ത്രിദിന ശില്പശാലക്ക് തുടക്കമായി

കണ്ണൂർ സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാർക്കുള്ള ത്രിദിന ശില്പശാലക്ക് ഇരിക്കൂർ എക്സീഡൂ പാർക്കിൽ തുടക്കമായി. കണ്ണൂർ സർവകലാശാലാ നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ത്രിദിന ശില്പശാലയിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നിന്നായി അറുപതോളം പ്രോഗ്രാം ഓഫീസർമാർ പങ്കെടുക്കും. നിറം എന്ന് പേരിട്ടിരിക്കുന്ന ത്രിദിന ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് റോബർട്ട് ജോർജ് നിർവഹിച്ചു. കണ്ണൂർ സർവകലാശാലാ വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന എൻ എസ് എസ് ഓഫീസർ ആർ എൻ അൻസർ, മുൻ ഐ എച് ആർ ഡി സ്റ്റേറ്റ് ഓഫീസർ അജിത്ത്സെൻ, ഡോ. പി ടി അബ്ദുൾ അസീസ്, കണ്ണൂർ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വേണുഗോപാൽ, ഡോ. കെ വി സുജിത്ത്, വി വിജയകുമാർ, വി ഷിജിത്ത്, മുഹമ്മദ് ജൗഹർ, എന്നിവർ വിവിധ സെഷനുകൾ കൈകാരം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി ‘മാലിന്യത്തിനെതിരേ എൻ എസ് എസ്’ എന്ന മുദ്രാവാക്യവുമായി ഇരിക്കൂർ ടൗണിൽ പ്രോഗ്രാം ഓഫീസർമാരുടെ നൃത്താവിഷ്ക്കാരം അരങ്ങേറും. ക്യാമ്പ് ശനിയാഴ്ച വൈകിട്ട് അവസാനിക്കും.

error: Content is protected !!