കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എൻ എസ് എസ് അവാർഡ്; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലാ നാഷണൽ സർവ്വീസ് സ്‌കീം 2023 – 24 വർഷത്തെ സർവകലാശാലാതല അവാർഡിനായുള്ള അപേക്ഷകൾ 2024 ജൂലൈ 31 വരെ സർവകലാശാല എൻ എസ് എസ്  വിഭാഗത്തിൽ സ്വീകരിക്കുന്നതാണ്. സർവകലാശാലാ  അവാർഡ് ലഭിക്കുന്ന എൻട്രികൾ സംസ്ഥാന അവാർഡിനും, തുടർന്ന് ദേശീയ അവാർഡിനും പരിഗണിക്കുന്നതിനാൽ ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എൻ എസ് എസ് യൂണിറ്റ് & പ്രോഗ്രാം ഓഫീസർ, വോളന്റീയർമാർ (ആൺ, പെൺ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ/ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2024) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ അസ്സെസ്സ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30 .06 .2024  വരെ ദീർഘിപ്പിച്ചു

മാർക്ക് ലിസ്റ്റ് വിതരണം

കണ്ണൂർ സർവകലാശാല നടത്തിയ അഞ്ച് (നവംബർ 2022 ) ആറ് (ഏപ്രിൽ 2023 ) സെമസ്റ്റർ ബിടെക് സപ്ലിമെന്ററി മേഴ്‌സി ചാൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ 13. 06 .2024  മുതൽ (പ്രവൃത്തി ദിവസങ്ങളിൽ മാത്രം) സർവകലാശാലയിലെ ബന്ധപ്പെട്ട സെക്ഷനിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.

പരീക്ഷാ വിജ്ഞാപനം

08.07.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം   സെമസ്റ്റർ എം സി എ / എം സി എ ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2024 പരീക്ഷകൾക്ക് 18.06.2024 മുതൽ 21.06.2024 വരെ പിഴയില്ലാതെയും 24.06.2024 വരെ പിഴയയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്‌. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മേഴ്‌സി ചാൻസ്

അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ എം സി എ/ എം സി എ ലാറ്ററൽ എൻട്രി മേഴ്‌സി ചാൻസ് (മെയ് 2024) പരീക്ഷകൾക്ക് പിഴയില്ലാതെ 18.06.2024  മുതൽ 21.06.2024  വരെയും പിഴയോടുകൂടി 24.06.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ്അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 20ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ക്യാമ്പസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 8606050283, 9605307885

ഗവർണറുമായി കൂടിക്കാഴ്ച നടത്തി

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ രാജ്ഭവനിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ സർവകലാശാലയുടെ അക്കാദമിക വികസന കാര്യങ്ങൾ ചർച്ച ചെയ്തു.

error: Content is protected !!