ജില്ലാതല ശാസ്ത്ര ക്വിസ്; തൊക്കിലങ്ങാടി എച്ച് എസ് എസിന് ഒന്നാം സ്ഥാനം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ യുവജനകേന്ദ്രം സംഘടിപ്പിച്ച ജില്ലാതല ശാസ്ത്രക്വിസ് മത്സരത്തില്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍സെക്കന്ററി സ്‌കൂളിലെ ഇ ശ്രീലക്ഷി, കെ ഹരിനന്ദ സുരേഷ്  എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി. തിരുവങ്ങാട് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആയിഷഫിദ, സാതിക രാഗേഷ് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി പി ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍താരം സി കെ വിനീത് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബോര്‍ഡ് മെമ്പര്‍ വി കെ സനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സാഹസിക അക്കാദമി സ്‌പെഷല്‍ ഓഫീസര്‍ പി പ്രണിത, ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസിത തുടങ്ങിയവര്‍ സംസാരിച്ചു.
11 നിയോജക മണ്ഡലങ്ങളില്‍ നിന്നും വിജയികളായ രണ്ട് പേരടങ്ങുന്ന ടീമുകളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്.
വിജയികളായ ടീമുകള്‍ക്ക് യഥാക്രമം 10000 രൂപ, 5000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും, മൊമന്റോയും, സര്‍ട്ടിഫിക്കറ്റും, മെഡലും നല്‍കി. ഒന്നാം സ്ഥാനം ലഭിച്ച ടീമുകളാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുക.
error: Content is protected !!