പഴയ മന്ദിരം ഇനി ‘സംവിധാന്‍ സദന്‍’; പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യസമ്മേളനം ചേരുന്നു

വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് ആരംഭിക്കുന്നുവെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിരവധി ഓര്‍മ്മകളാണ് ഇവിടെയുള്ളതെന്ന് സൂചിപ്പിച്ച മോദി സെന്‍ട്രല്‍ ഹാള്‍ വൈകാരിതകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചു. ഇത് നമ്മളെ വികാരഭരിതരാക്കുന്നുണ്ട് ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പ്രചോദിപ്പിക്കുന്നുണ്ട്; മോദി പറഞ്ഞു. പഴയ മന്ദിരം ഇനി സംവിധാൻ സദൻ (ഭരണഘടനാ സഭ)എന്ന് അറിയപ്പെടുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

രാജ്യത്തിന്റെ ചരിത്രത്തില്‍ സെന്‍ട്രല്‍ ഹാളിന് നിര്‍ണ്ണായക ചരിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി നമ്മുടെ ഭരണഘടന രൂപീകരിച്ചത് ഇവിടെയാണെന്നും അനുസ്മരിച്ചു. നിരവധി അധികാരകൈമാറ്റത്തിന് സെന്‍ട്രല്‍ ഹാള്‍ സാക്ഷിയായി. ഇരുസഭകളിലുമായി 4000 നിയമങ്ങള്‍ പാസാക്കി. ദേശീയഗാനത്തിലും ദേശീയ പതാകക്കും അംഗീകാരം നല്‍കിയത് ഇവിടെയാണ്’; നരേന്ദ്രമോദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കഴിഞ്ഞതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്. അത് ഭീകരവാദത്തിനെതിരായ പ്രധാനപ്പെട്ടൊരു നീക്കമായിരുന്നു. ഇന്ത്യയുടെ ഭരണനിര്‍വഹണം ലോകത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി ഇന്ത്യ ഉടന്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും വ്യക്തമാക്കി.

error: Content is protected !!