വവ്വാല്‍ സാമ്പിളില്‍ നിപ വൈറസ് ഇല്ല; പരിശോധനക്കയച്ചതെല്ലാം നെഗറ്റീവ്

നിപ ബാധിത മേഖലകളില്‍ നിന്ന് സെപ്തംബര്‍ 21നാണ് സാമ്പിള്‍ ശേഖരിച്ചിരുന്നത്. ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. അതേ സമയം കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രത തുടരാന്‍ തന്നെയാണ് തീരുമാനം.
മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമെന്ന് വിദഗ്ധ സമിതി അറിയിച്ചിരുന്നു. നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ ആയിട്ടില്ലെന്നും പുതിയ നിര്‍ദേശങ്ങള്‍ പത്ത് ദിവസം ബാധകമാണെന്നും സമിതി നിര്‍ദേശിച്ചു.