കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാലയിൽ ഉപരിപഠനത്തിനായി മണിപ്പൂരിലെ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ഇന്നെത്തും

വംശീയ കലാപത്തിന്റെ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മണിപ്പൂരിലെ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി കണ്ണൂർ സർവകലാശാലയിലെത്തും. ചൊവ്വാഴ്ച രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാല സ്വീകരണം നൽകും. കലാപത്തിന്റെ സാഹചര്യത്തിൽ മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനം സാധ്യമാക്കാനായി പ്രത്യേകം സീറ്റുകൾ അനുവദിക്കുമെന്ന് കണ്ണൂർ സർവകലാശാല ഇതിനു മുന്നേ തന്നെ അറിയിച്ചിരുന്നു. തുടർ വിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർത്ഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദിക്കുന്നത്.

മണിപ്പൂരിലെ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി എത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വിളിച്ച് ചേർക്കുന്ന വാർത്താ സമ്മേളനം സെപ്തംബർ 19 ന് ഉച്ചക്ക് 2 മണിക്ക് സർവകലാശാലാ ആസ്ഥാനത്ത് നടക്കും.

error: Content is protected !!