അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനം ആചരിച്ചു

റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം നടത്തി. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് പഠിതാക്കള്‍ക്ക് ഹോമിയോ ഡോക്ടറും ജെ സി ഐ ഇന്ത്യ ദേശീയ പരിശീലകയുമായ ഡോ. ഷിബി പി വര്‍ഗ്ഗീസ് രോഗീ സുരക്ഷയെക്കുറിച്ച് ക്ലാസ്സും പ്രഥമ ശുശ്രൂഷ നല്‍കുന്നതിൽ  പ്രായോഗിക പരിശീലനവും നല്‍കി. ഡയറക്ടര്‍ സി വി ജയചന്ദ്രന്‍, സീനിയര്‍ പരിശീലകന്‍ എന്‍ അഭിലാഷ്, എം പി സനീഷ്, റാഷിദ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!