കണ്ണൂർ കാടാച്ചിറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ കുത്തുപറമ്പ പാതയിൽ കാടാച്ചിറ ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കമ്പിൽതെരു സ്വദേശിയായ വിഷ്ണു (18) ആണ് മരിച്ചത്. പിറന്നാൾ ദിനത്തിൽ സുഹൃത്തായ ഉദിത്തിനൊപ്പം പെരളശ്ശേരി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം ഉണ്ടായത്. ഉദിത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8:30ഓടെയാണ് അപകടം ഉണ്ടായത്. ഗതാഗതക്കുരുക്കിനിടെ എതിരേ വന്ന ബസ് ബൈക്കിനിടിക്കുകയായിരുന്നു. പിറകിലിരുന്ന വിഷ്ണു റോഡിൽ വീണു. ബസ് തലയിൽ കൂടി കയറി ഇറങ്ങി തൽക്ഷണം മരണം സംഭവിച്ചു. പ്രകാശൻ ഷജിന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി അനാമിക.