വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ടീച്ചര്‍ ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്  (യോഗ്യത: എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് (യോഗ്യത: പ്ലസ്ടു) എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 9072592458, 0490 2321888

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഇന്റര്‍വ്യൂ 18ന്

ചീമേനി ഐ എച്ച് ആര്‍ ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള താല്‍ക്കാലിക കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഇന്റര്‍വ്യൂ ജൂലൈ 18ന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തും. 60 ശതമാനം മാര്‍ക്കോടെയുള്ള ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005052, 9447596129.

ഫാബ്രിക് പെയിന്റിംഗ് വര്‍ക്ക് ഷോപ്പ്

പാലയാടുള്ള അസാപ്പ് കമ്മ്യൂണിറ്റി പാര്‍ക്ക് ജൂലൈ 30ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഫാബ്രിക് പെയിന്റിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. 13 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫെവിക്രില്‍ കമ്പനിയുമായി സഹകരിച്ച് നടത്തുന്ന വര്‍ക്ക്ഷോപ്പില്‍ സൗര പെയിന്റിങ്, തഞ്ചാവൂര്‍ പെയിന്റിങ്, ഗോണ്ട് ആര്‍ട്ട് തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങളും ഫാബ്രിക്കില്‍ വ്യത്യസ്ത പാറ്റേണുകളും ഡിസൈനുകളും സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നു. രജിസ്ട്രേഷന്‍ ഫീസ് 350 രൂപ. ഫോണ്‍: 8075851148, 9633015813, 7907828369.
താല്‍പര്യമുള്ളവര്‍  https://tinyurl.com/FabricpaintingCSPPalayad എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
ഫാബ്രിക് പെയിന്റ്, ബ്രഷ് എന്നിവ നല്‍കും. വിദ്യാര്‍ഥികള്‍ കോട്ടണ്‍ തുണി, വെള്ളം നിറക്കാനുള്ള പാത്രം, പാലറ്റ് എന്നിവ കൊണ്ടുവരണം.


കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ നിന്നും 2016-17, 2017-18, 2018-19, 2019-20, 2020-21 എന്നീ വര്‍ഷങ്ങളില്‍ എം ടെക് പ്രവേശനം നേടിയ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍   കൈപ്പറ്റുന്നതിന് ആഗസ്ത് 15നകം അപേക്ഷിക്കണം. ടി സി, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്  എന്നിവയുടെ പകര്‍പ്പ് സഹിതം നേരിട്ടോ office@gcek.ac.in എന്ന ഇ മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.


റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം പാര്‍ട്ട് 2 (വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 40 ശതമാനം ഒഴിവിലേക്കുള്ള നിയമനം – 093/2022) തസ്തികയിലേക്ക് 2022 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ച 758/2022/ഡിഒസി നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

കര്‍ക്കിടവാവിന് തിരുനെല്ലി യാത്രയുമായി കെ എസ് ആര്‍ ടിസി

കര്‍ക്കിടവാവ് ദിനത്തില്‍ തിരുനെല്ലി യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി. കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ജൂലൈ 16ന് രാത്രിയാണ് സര്‍വീസ് നടത്തുക. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം ജൂലൈ 17ന് വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഫോണ്‍. 9496131288, 8089463675.

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ജൂലൈ 29ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


പ്രത്യേക സൗജന്യ ചികിത്സ

പരിയാരം ഗവ.ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വിഭാഗത്തിന് കീഴില്‍ സ്ത്രീകളിലെ ചൊറിച്ചിലോടു കൂടിയ വെള്ളപോക്ക് അസുഖത്തിന് ഗവേഷണാടിസ്ഥാനത്തില്‍ പ്രത്യേക സൗജന്യ ചികിത്സ ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെയുളള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഒ പി. ഫോണ്‍: 9447339001, 8590680813.

സീറ്റ് ഒഴിവ്
നെരുവമ്പ്രത്തെ ഐ എച്ച് ആര്‍ ഡി  അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. എസ് സി/ എസ് ടി/ഒ ഇ സി/ ഒ ബി എച്ച് ആന്റ് ഫിഷര്‍മാന്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍. 0497 2877600, 8547005059, 9605228016.


വനിതകള്‍ക്ക് കോഫീ ബങ്കിന് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ വനിതകളുടെ കോഫീ ബങ്ക് പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. ഏറ്റവും കുറഞ്ഞത് അഞ്ച് വനിതകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രൊജക്ടിന്റെ 85 ശതമാനമായിരിക്കും സബ്സിഡിയായി അനുവദിക്കുക. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി ഡി എസ് ഓഫീസുകളിലും ലഭിക്കും.  ജൂലൈ 31നകം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം.  ഫോണ്‍: 0497 2702080.


എന്‍ട്രന്‍സ് പരിശീലനം; തീയതി നീട്ടി

ഈ അധ്യയന വര്‍ഷത്തെ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടിയതായി ഐ ടി ഡി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.


കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം 17ന്

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോ
ണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ജൂലൈ 17ന് രാവിലെ ഒമ്പത് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എം എല്‍ എ ടി വി രാജേഷ് എന്നിവര്‍ മുഖ്യാതിഥികളാകും.


പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ നീര്‍വ്വേലി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 20ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.


റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2/പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (ജനറല്‍ – 535/19), ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2/പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (എക്സ് സര്‍വീസ്/ എക്സ് സര്‍വീസ്മാന്റെ ആശ്രിതര്‍/പ്രതിരോധസേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ – 534/19) ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2/പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (ബൈ ട്രാന്‍സ്ഫര്‍ – 536/19) തസ്തികയിലേക്ക് 2021 ജൂലൈ 29ന് പി എസ് സി നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് 2023 ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.


ടെണ്ടര്‍

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി ടാക്സി പെര്‍മിറ്റുള്ള ജീപ്പ്/ കാര്‍ വാടകക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 25ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2967199.
error: Content is protected !!