കണ്ണൂര്‍ ജില്ലയില്‍ (ജൂലൈ 13 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരൂല്‍ സ്‌കൂള്‍, വരിക്കച്ചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 13 വ്യാഴം രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കടേക്കര, നടുവിലെക്കുനി, ചേപ്പായികോട്ടം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും മണിയറ പൂമാലകാവ്, ഉണ്ണിമുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും മണിയറ സ്‌കൂള്‍, മണിയറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വെള്ളരിയാനം, രാജേശ്വരി, മുണ്ടപ്രം, ബീവറേജ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക്  രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും അനട്ടി, ഭജന മഠം, മില്ലത് നഗര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കോയിപ്ര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഭാഗീകമായും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴക്കേക്കര, കെ പി ടവര്‍, താഴെ ചൊവ്വ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 13 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

error: Content is protected !!