കൊല്ലത്ത് മ​ദ്യ ല​ഹ​രി​യി​ല്‍ യുവാവ് സു​ഹൃ​ത്തി​നെ അ​ടി​ച്ചു കൊന്നു

കൊ​ല്ലം: കേരളത്തില്‍ മ​ദ്യ ല​ഹ​രി​യി​ല്‍ വീണ്ടും കൊലപാതകം. കു​രീ​പ്പു​ഴ​യി​ലാ​ണ് യുവാവ് മ​ദ്യ ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ അ​ടി​ച്ചു കൊ​ന്നത്. അ​ഞ്ചാ​ലും​മൂ​ട് ത​ണ്ടേ​ക്കാ​ട് ജ​യ​ന്തി​കോ​ള​നി​യി​ല്‍ ജോ​സ് (35) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പതി​നൊ​ന്നോ​ടെ ത​ണ്ടേ​ക്ക​ര്‍ കോ​ള​നി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​സി​ന്‍റെ സു​ഹൃ​ത്ത് പ്ര​ശാ​ന്തി​നെ ഇ​ന്ന് രാ​വി​ലെ അ​ഞ്ചാ​ലും​മൂ​ട് എ​സ്‌ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ഇരുവരും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ കൊല്ലപ്പെട്ട ജോസിനെ പ്രശാന്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​ടി​യേ​റ്റ് വീ​ണ ജോ​സി​നെ ഉ​ട​ന്‍ ത​ന്നെ അ​ഞ്ചാ​ലും​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

error: Content is protected !!