താ​ഴ​ത്ത​ങ്ങാ​ടി കൊലപാതകം: പ്രതി മുഹമ്മദ് ബിലാല്‍ അറസ്റ്റില്‍

കോട്ടയം : താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ കു​മ​ര​കം ചെ​ങ്ങ​ളം സ്വ​ദേ​ശി മുഹമ്മദ് ബിലാല്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രദേശികമായി തിരച്ചില്‍ ശക്തമാക്കി. എറണാകുളത്തു നിന്നാണു പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

തി​ങ്ക​ളാ​ഴ്ച പാ​റ​പ്പാ​ടം ഷീ​ബ മ​ന്‍​സി​ലി​ല്‍ ഷീ​ബ (60)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബി​ലാ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ എം.​എ. അ​ബ്ദു​ള്‍ സാ​ലി​യു(65)​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ട്ട​യം എ​സ്പി ജ​യ​ദേ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പെ​ട്ടെ​ന്നു​ള്ള ദേ​ഷ്യ​ത്തി​ല്‍ ത​ല​ക്ക​ടി​ച്ചു കൊ​ന്നെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ്ര​തി വീ​ട്ടി​ലെ​ത്തു​ക​യും അ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സാ​ലി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇതി​നു​ശേ​ഷ​മാ​ണ് ഷീ​ബ​യെ ആ​ക്ര​മി​ച്ച​ത്. മോ​ഷ​ണ​ശ്ര​മ​മാ​യി​രു​ന്നു​വെ​ന്നും എ​സ്പി പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ് ബി​ലാ​ലി​ന് സാ​ലി​യു​ടെ വീ​ടു​മാ​യി അ​ടു​ത്ത ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ള്‍ ഇ​ലക്​ട്രീ​ഷ​ന്‍ ആ​യി​രു​ന്നു. തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​ണ് ഷോ​ക്ക് അ​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തും ഗ്യാ​സ് തു​റ​ന്നു​വി​ട്ട​തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ബി​ലാ​ല്‍ ത​ന്‍റെ വീ​ട്ടി​ല്‍​നി​ന്നും ഞാ​യ​റാ​ഴ്ച പു​റ​ത്തു പോ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് പു​റ​ത്തു​കൂ​ടി ക​റ​ങ്ങി ന​ട​ന്ന​ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സാ​ലി​യു​ടെ വീ​ട്ടി​ലെ​ത്തി​ത്. മോ​ഷ്ടി​ച്ച കാ​റു​മാ​യി കു​മ​ര​ക​ത്തെ പ​മ്പി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യ​തെ​ന്നും എ​സ്പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

error: Content is protected !!