തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റിട്ട. എഎസ്‌ഐ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോടാണ് സംഭവം.

റിട്ട. എ.എസ്.ഐ പൊന്നന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. റിട്ട. ഹെഡ് കോണ്‍സ്റ്റബിളായ ലീലയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് പൊന്നനെ വീടിനടുത്തുള്ള പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ ലീലയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഭാര്യ പറഞ്ഞതായും സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായും റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി വസന്തകുമാരി വ്യക്തമാക്കി. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് പൊന്നന്റെ ബന്ധുവും പറയുന്നു.

error: Content is protected !!